2010, മേയ് 24, തിങ്കളാഴ്‌ച

എഴുത്തു്




          എഴുത്തു്

എഴുത്താണി കൈയിലേന്തി
എഴുത്തഛ്നെ മനസ്സിലേറ്റി
ഏഴരയ്ക്കു,വെളുപ്പിനു
എഴുതാനായിരിക്കുമ്പൊള്‍

ഏറ്റുമാനുര്‍ചുറ്റുവട്ടം
ഏഴരപ്പൊന്നാനയേറി
എഴുന്നെള്ളിയിരിക്കുന്നു
എഴുത്തുകാര്‍ചുറ്റിലെല്ലാം

എന്തിനീയെഴുതേണ്ടു
എന്തുവേണേലാവാമല്ലൊ
എഴുതാതെയിരുന്നാലോ
ഏറേ നന്നായിരുന്നല്ലോ

ആണെഴുത്തോ,പെണ്ണെഴുത്തോ
ചുവരെഴുത്തോ,ചവറേഴുത്തോ
എഴുത്തുകള്‍ പിറക്കട്ടെ
നാലുപാടും പറക്കട്ടെ

ഉള്ളിലുള്ള മധുരങ്ങല്‍
ഉയിരിലുള്ള നീറ്റലുകള്‍
ഊരിലുള്ള നാറ്റലുകള്‍
ഉറിചിരിക്കും ഉള്ളതുകള്‍

പണിക്കര്‍സാര്‍ പറഞ്ഞല്ലോ
കണിവക്കും കാലമായാല്‍
വിഷുക്കൊന്നമരമാണേല്‍
പൂക്കാതിരിക്കില്ല മനമെന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ