2010, ജൂൺ 6, ഞായറാഴ്‌ച
കിണ്ണം നിറക്കല്‍
കിണ്ണം നിറക്കല്‍
******************
“ഈ ജെങ്കിസ്ഖാന്‍ എന്നു വച്ചാല്‍ ആരാ മാഷേ,ഷാരൂഖ് ഖാന്റെ ചേട്ടനായിട്ടു വരുമോ?”
‘ഹോ! ചരിത്ര പോത മില്ലാത്ത വഹകളു്’
എന്നല്ലാതെ പിന്നെന്തു പറയാന്‍.
പണ്ടു സ്കൂളില്‍ പഠിച്ചതു ഓര്‍ക്കുന്നുണ്ടു്.
മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍,ലോകജേതാവു്,മികച്ച പടയാളി അങ്ങനെ എന്തെല്ലാം.
ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം
ആ മാന്യദേഹത്തിന്റെ(അത്രക്കു മാന്യനാണോ എന്നെനിക്കു അറിയില്ല) പേരിലുള്ള ഒരു റസ്റ്റാറന്റില്‍-ജെങ്കിസ് ഗ്രില്ലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണു.ടെമ്പി
മാര്‍ക്കറ്റ് പ്ലേസ്സില്‍ ഹാര്‍കിന്‍ തീയേറ്ററിനടുത്താണിതു്. തീയേറ്ററില്‍ കേറി, ജാക് ഗൈലന്‍ ഹാളും,എമ്മാ അറ്റെര്‍ട്ടനും ചാടിക്കളിക്കുന്ന Prince of Persia-The sands of
time എന്ന സിനിമയും കണ്ടിട്ടാണു അവിടെ എത്തിയതു.തീയേറ്ററിനകത്തും ഭക്ഷണം ഒരു ഹരാണേ!.ബക്കറ്റിന്റെ അത്രേം വലിപ്പമുള്ള പേപ്പര്‍ കപ്പിനകത്താണു പോ
പ്കോണുംവാങ്ങി ജനം അകത്തു കയറുന്നതു.ആഹാരം കഴിക്കാനാണോ തീയേറ്ററില്‍ വരുന്നതു എന്നു പോലും തോന്നിപ്പോകും. “ജെങ്കിസ്ഖാന്റെ വിജയ രഹസ്യത്തി
നു പിന്നിലെന്താണു?ചിലര്‍ പറയുന്നു അദ്ദേഹം ധീരനായ യോദ്ധാവായിരുന്നു.മറ്റു ചിലര്‍ പറയുന്നു അദ്ധേഹം തന്ത്രശാലിയായനേതാവായിരുന്നു എന്നൊക്കെ.പക്ഷേ
ഞങ്ങള്‍ പറയുന്നു കാരണം അതൊന്നുമല്ല.അദ്ദേഹത്തിന്റെ പടയാളികള്‍ നല്ല ഭക്ഷണം കഴിച്ചിരുന്നു,അതും നല്ല രീതിയില്‍.അതു ഞങ്ങള്‍ നിങ്ങള്‍ക്കും നല്‍കുന്നു”
ഇതാണു കൌണ്ടറിനു പിന്നില്‍ എഴുതി വച്ചിരിക്കുന്നതു.പോരെ കൊണ്ടുപിടിച്ച സര്‍റ്റിഫിക്കറ്റു്.കൌണ്ടറില്‍ ഒരു സമയത്തു ഒരാളെ നില്‍ക്കാന്‍ പാടുള്ളൂ.അതു പിന്നെ
എവിടെ ആയാലും,ബാങ്കിലായലും,പോസ്റ്റോഫീസ്സിലായാലും അമേരിക്കന്‍ മൂരാച്ചികള്‍ക്കു നമ്മുടെ ആള്‍ക്കാരെ പോലെ കൌണ്ടറില്‍ കിടന്നു തള്ളാന്‍ അറിഞ്ഞുകൂടാ.
കഷ്ടം!.ഒരാളു കൌണ്ടറില്‍ ഉണ്ടെങ്കില്‍ മൂന്നടി പിറകിലേ നില്‍ക്കുകയുള്ളൂ.ഒടുവില്‍ ഞങ്ങളുടെ ടേണ്‍ എത്തിയപ്പോള്‍ അരനിക്കറിട്ട ഒരു സുന്ദരി കൈയിലേക്കു ഓരോ
കിണ്ണം (സ്റ്റീലിന്റെ) തന്നിട്ടു ഒന്നു പുഞ്ചിരിച്ചു.അടുത്ത കൌണ്ടര്‍ ചൂണ്ടികാണിച്ചു.ഒരു ചീട്ടും തന്നു.അതില്‍ അഞ്ചു സ്റ്റെപ്പു`എഴുതിയിട്ടുണ്ട്.ആദ്യം കാര്‍ബൊഹൈഡ്രേറ്റ്
പിന്നെ പ്രോട്ടീന്‍സ്,പിന്നെ പച്ചക്കറികള്‍പിന്നെ മസാലകള്‍ അങ്ങനെ.കൌണ്ടറില്‍ പാകം ചെയ്യാത്ത,ചെറിയ കഷണങ്ങളാക്കിയ ഇറച്ചി,മീന്‍,പോര്‍ക്കു്,ഞണ്ടിറച്ചി,പച്ചക്കറി
കള്‍,പയറു വര്‍ഗ്ഗങ്ങള്‍,അവശ്യം വേണ്ട സോസ്സുകള്‍,മുളകുപൊടികള്‍,മസ്സാലകള്‍ എല്ലാം നിരത്തി വയ്ച്ചിട്ടുണ്ട്`പിന്നെ പല തരത്തിലുള്ള ചോറുകള്‍.നമുക്കു ആവശ്യത്തി
നുള്ളവ യെല്ലാം കിണ്ണത്തില്‍ നിറയ്ക്കുക.കിണ്ണം നിറയ്ക്കുന്നതുനിങ്ങളുടെ കഴിവു്.നിറച്ചെടുക്കാം,കുറച്ചെടുക്കാം,കുമിച്ചെടുക്കാം,കുഴിച്ചെടുക്കാം.ഇഷടം പോലെ.അതു
പാചകക്കാരെഏല്‍പ്പിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു’പതിനഞ്ചു മിനിറ്റിനകം ഭക്ഷണം ഗ്രില്ലു ചെയ്തു റെഡിയായി മുന്നിലെത്തും.അല്പം മംഗോ മര്‍റ്റിനിയും കൂടിയാല്‍ കുശാ
ലായി.നമ്മുടെ “വല്ലം നിറയ്ക്കല്‍” പോലെ ഒരു ‘കിണ്ണം നിറയ്ക്കല്‍’.ഈ കിണ്ണത്തിനു പിറകില്‍ പല സത്യങ്ങളും,തത്വങ്ങളും ഒളിഞ്ഞിരുപ്പുണ്ട് കേട്ടോ.ജെങ്കിസ്ഖാന്റെ
പോരാളികള്‍ പടനിലത്തു തങ്ങളുടെ പരിചകളില്‍ തന്നെ ഭക്ഷണസാധനങ്ങള്‍ തീയില്‍ ചുട്ടെടെത്തു കഴിക്കുമായിരുന്നുവത്രെ.അതിന്റെ ഓര്‍മ്മ പുതുക്കലാവം.
വലിയ ഒരു സത്യം കൂടിയുണ്ട്.ഒരു പൌരസ്ത്യ തത്വം."Asiatic Bowl"വേണമെങ്കില്‍ ‘പൌരസ്ത്യപാത്രം’എന്നു പറയാം.
ബുദ്ധമത തത്വം കൂടി ഇതിലൊളിഞ്ഞിരുപ്പുണ്ടാവാം.ഒരു ഭിക്ഷാപാത്രം.അതില്‍,ജീവിതത്തില്‍ നമുക്കു ആവശ്യമുള്ളതു മാത്രം എടുക്കുക.ജീവിതം തന്നെ ഒരു ഭിക്ഷാ
പാത്രമാക്കി മാറ്റുക.അല്ലേ.ഇതൊരു പ്രത്യേക ഭക്ഷണാനുഭവമായിരുന്നു.ഒരര്‍ഥത്തില്‍ ഒരു Interactive രീതിയിലുള്ള ഭക്ഷണ ക്രമം.കുറ്റവും,കുറവും പറയാനാവില്ല.
കാരണംഎല്ലം തിരഞ്ഞെടുക്കുന്നതു നമ്മള്‍ തന്നെയാണല്ലോ.മഹാജീവിതം പോലെ തന്നെ.വിവിധ തരത്തിലുള്ള ഭക്ഷണ കിണ്ണങ്ങള്‍ ഉണ്ടാക്കുന്ന രീതികള്‍ അവിടെ
കാണിച്ചിട്ടുണ്ട്.അതിലൊന്നു ‘ബൌദ്ധന്റെ കിണ്ണം’ ആണു.അതിന്റെ ഉള്ളടക്കം-പുഴുങ്ങിയ ചോറു്‍,ബീന്‍സ്,വെള്ളരിക്ക,തേന്‍,മഞ്ഞക്കറിസോസ് പിന്നെ ടോഫു(സോയയില്‍
നിന്നുണ്ടാക്കുന്നതു) ഇവയാണ്.
ഭക്ഷണം ഒരു ആഘോഷമാക്കി,ലഹരിയാക്കി മാറ്റുന്നവരാണു അമെരിക്കകാര്‍.wine,dine and dance എന്നു കേട്ടിട്ടുണ്ടാവുമല്ലോ.സമ്മര്‍ ആയി കഴിഞ്ഞാല്‍,പൂള്‍
പാര്‍ട്ടി,ബാര്‍ബിക്യു പാര്‍ട്ടി(ച്ചാല്‍ ചുട്ടു തിന്നുക അത്റ തന്നെ) എന്നു വേണ്ടാ.പണ്ടൊക്കെ നമുക്കു ഒരു ധാരണ ഉണ്ടായിരുന്നു ഇവന്മാരൊക്കെ തിന്നുന്നത് സാന്‍ഡ്വിച്ചും
,ഹോട്ട്ഡോഗും,ഹാംബെര്‍ഗറും മാത്രമാണെന്നു.ലോകത്തിന്റെ ഏതു കോണിലെയും ഭക്ഷണം ഇവിടെ ലഭ്യമാണു്.മെക്സികോയിലെ ബറീറ്റോ,ലെബനണിലെ ഫെലാഫെല്‍,
മെഡിറ്റെറേനിയനിലെ കുബിദെ കെബാബ്,ഇസ്രായലിലെ ബെയ്ഗല്‍,(ഐന്‍സ്റ്റീന്‍ ഇവിടെ ബെയ്ഗല്‍ വില്‍പ്പനക്കാരനാണ്)തായിലാന്‍ഡിലെ ടോം യൊം സൂപ്പ്,വിയറ്റ്നാമിലെ
സ്റ്റീമ്ഡ് റൈസ്,ഇങ്ലിഷ്മഫിന്‍സ്,ചൈനീസ്സ് നൂഡിത്സ്(കളിപ്പീരു സാധനമല്ല നാട്ടിലെപ്പോലെ),അമെരിക്കന്‍ സ്റ്റേക്ക്,എതിയൊപിയന്‍ ഇഞ്ചീറ(അതു നമ്മുടെ ഗോതമ്പുദോശ)ഇന്‍ഡ്യന്‍
ദോശ,സാമ്പാര്‍,മുഗലായ് ചിക്കെന്‍. ഇറ്റാലിയന്‍ പിസ്സാ/ അങ്ങനെ ഒറിജിനല്‍ അന്തര്‍ദ്ദേശീയ കുശിനി.ഇതെല്ലാം അകത്താക്കാന്‍ ഇഷ്ടം പോലെ വൈനും,ബീറും,സ്പിരിറ്റും
വേണമെങ്കില്‍ സാദാ വെള്ളവും.അപ്പോഴാണു ഒരുത്തന്‍ പറയുന്നതു ന്യുയോര്‍കില്‍ ഒരു റസ്റ്റൊറന്റില്‍ ചെന്നാല്‍ ഏതു എയര്‍ലൈനിന്റെ ഭക്ഷണവും കിട്ടുമത്രേ!എമിറേറ്റ്സ്
എങ്കില്‍ അതു്എയറിന്‍ഡ്യ എങ്കില്‍ അതു്.കെ.എല്‍.എം എങ്കില്‍ അതു.വിമാനത്തിനകത്തു വിളമ്പുന്ന ആഹാരം അതു പോലെ അവിടെ കിട്ടുമത്രേ!പോരേ പൂരം!!!
എന്നും കുന്നും ഭക്ഷ്യമേള തന്നെന്നേ.അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ പ്രമാണം
*******************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ