2010, ജൂൺ 17, വ്യാഴാഴ്‌ച

ഡെസര്‍ട്ട് ഡയറി



ഡെസെര്‍ട്ട്`ഡയറി
അരിസോണായുടെ ക്യാപ്പിറ്റലാണു ഫീനിക്സ്.ഫീനിക്സിലെ ഡെസര്‍ട്ട് ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ കാണാതെ പോയെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെ ആകുമായിരുന്നു
സത്യത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ ഡെസെര്‍ട്ടും ഗാര്‍ഡനും തമ്മില്‍ ഒരു ബന്ധവും ഇല്ല.മാത്രവും അല്ല ഒരു വൈരുധ്യവും ഉണ്ട്‌.മരുഭൂമി എന്നു കേള്‍ക്കു
മ്പോള്‍ ഓര്‍മ്മ വരുന്നതു മണല്‍ക്കുന്നുകളും,ഒട്ടകക്കൂട്ടവും ഈന്തപ്പനകളും ഒക്കെയാണല്ലോ.അമേരിക്കയിലെ അരിസോണയിലെ മരുഭൂമികള്‍ വേറേഒരു ചിത്രമാണു
തരുന്നതു`.മൊട്ടക്കുന്നുകള്‍.പൊട്ടല്‍ക്കാടുകള്‍,കള്ളിമുള്‍പ്പൊന്തകള്‍,വിശാലമായ വിജനതകള്‍,ഉഷ്ണചൂടു ഊതിപ്പരത്തുന്ന കാറ്റിന്റെ ചിന്നം വിളി അങ്ങനെ പലതും.നൂറ്റി
അന്‍പതു ഏക്കറോളം പരന്നു കിടക്കുന്ന ഗാര്‍ഡന്‍,അതില്‍ അറുപതു ഏക്കറോളം വിവിധയിനങ്ങളിലുള്ള കള്ളിമുള്‍ച്ചെടികളും ട്രോപ്പിക്കല്‍ പൂച്ചെടികളും കൊണ്ടു
നിറഞ്ഞു കിടക്കുന്നു.കള്ളിമുള്‍ച്ചെടികളുടെ വൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നതാണു്.രണ്ടാളില്‍കൂടുതല്‍ പൊക്കത്തില്‍ വളരുന്ന വലിയ കള്ളിമുള്‍ച്ചെടികള്‍ ഇവിടത്തെ
പ്രത്യേകതയണു്.സഗുവാരൊ എന്നറിയപ്പെടുന്ന ഈ ചെടികള്‍ അരിസോണയുടെ ദേശീയ ചിഹ്നമാണു്.മുകളറ്റത്തു വണ്ണമുള്ള കുറിയ ശിഖരങ്ങളുമായി തലയില്‍ കൊച്ചു
പൂക്കളുമായി നില്‍ക്കുന്ന ഇവരെ കണ്ടാല്‍ ‘ആയിരത്തിഒന്നു രാവുകളി‘ലെ ഭൂതങ്ങളെ ഓര്‍മ്മ വരും.ഈ ചെടികള്‍ ലിറ്റര്‍ കണക്കിനു വെള്ളം ശേഖരിച്ചു വയ്ക്കുന്ന
ജലസംഭരണികളാണു്.വിവിധയിനം പക്ഷികള്‍ക്കു ഈ ചെടി താവളമൊരുക്കുന്നു.ഗിലാ വുഡ്പെക്കെര്‍,മരുപ്രാവുകള്‍,വാവലുകള്‍പ്രത്യേക ഇനം മൂങ്ങകള്‍.മുള്‍ച്ചെടികളിലെ
ചെറിയ പൂക്കളില്‍ നിന്നും തേന്‍ കുടിക്കാനായി കറങ്ങി പറക്കുന്ന ഹമ്മിങ് ബേര്‍ഡ്സുകളുടെ പശ്ചാത്തല സംഗീതം ഗാര്‍ഡന്റെ ആകര്‍ഷ്ണത്തിനു മാറ്റു കൂട്ടുന്നു.ഇതിനു
വിപരീതമായി ഉരുണ്ട വലിയ ഗോള്‍ഡന്‍ഡ്രം ക്യാക്റ്റ്സ്സുകളുണ്ടു്.ദൂരെ നിന്നു നോക്കുമ്പോള്‍ തബലകള്‍ കൂട്ടിയിട്ടതു പോലെ.രണ്ടു രണ്ടര അടി വ്യാസമുള്ളവ പിന്നെ
പല തരം കള്ളിമുള്ളുകള്ലുടെ ഒരു ദ്റശ്യ പ്രപഞ്ചം.കള്ളി മുള്ളുകള്‍ക്കു ഇത്തരം വര്‍ണപ്പൂക്കളുണ്ടു` എന്നതു പുതിയ അറിവായിരുന്നു.നമ്മുടെ കറ്റാര്‍വാഴപ്പോളകളെ
പോലുള്ള പല ഇനം അഗാവെ ചെടികള്‍.ഇവക്കും നിറയെ പൂക്കളുണ്ട്`ഇതില്‍ ഒരിനം നീല അഗാവെ ചെടികളില്‍ നിന്നും വാറ്റിയെടുക്കുന്ന “റ്റെക്വിലാ” എന്ന ഒരു
പാനീയമാണു ‘മാര്‍ഗരീറ്റ‘ എന്ന പ്രസിദ്ധമായ കോക്ക്ടെയിലിന്റെ പ്രധാന ഘടകം.ഒരു റ്റെക്വില കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നു കൂടെ,രണ്ടു കൂടെ എന്നു അറി
യാതെ പാടിപ്പോകും എന്നാണു ഒരു അനുഭവജ്ഞന്‍ പറഞ്ഞതു.ഇതു ഒരു മെക്സിക്കന്‍ കോക്റ്റെയിലാണു്.‘കൊന്നയുടെ പൂക്കളെ ഓര്‍മ്മിപ്പിക്കുന്ന നിറയെ മഞ്ഞപ്പൂക്ക
ളുള്ള പലൊവെര്‍ദാ യെന്നമറ്റൊരു മരം കണ്ടു്.തടിക്കു പച്ച നിറമാണു്.നാട്ടില്‍ വളരുന്ന നിരവധി പൂച്ചെടികള്‍ വേലിപ്പരുത്തി,രാജാമല്ലി തുടങ്ങി അങ്ങനെ പൂത്തു മറി
ഞ്ഞുകിടക്കുന്നു.“കള്ളിച്ചെടികള്‍ പൂത്തു,മരുഭൂവിന്നൊരു വര്‍ണ്ണപ്പൂങ്കുട നീര്‍ത്തു“എന്നൊരു പാരഡി പാടാന്‍ തോന്നിപ്പോകും.ഗാര്‍ഡന്റെ പല ഭാഗത്തായി അലന്‍ ഹോസ
റുടെ ശില്‍പ്പങ്ങള്‍ ചാ‍രുതയോടെ നില കൊള്ളുന്നു.പ്രസിദ്ധ അമേരിന്ത്യന്‍ വംശജനായ ശില്‍പ്പിയാണു ഹോസര്‍.പ്രാക്തന ഇന്ത്യന്‍ ഗോത്ര സംസ്കാരതിന്റെ ശക്തിയും
സമകാലീന അമേരിക്കന്‍ ശില്‍പ്പകലയുടെ ഭംഗിയും ഒന്നിക്കുന്ന മാസ്മരികതയാണു ഹോസറിന്റെ സ്രഷ്ടികള്‍ നല്‍കുന്ന അനുഭവം.ഇറങ്ങിപ്പോരുമ്പോള്‍ പറയാന്‍ തോന്നി
യതു മരുഭൂമി ഒരു മലര്‍വാടി എന്നാണു്.












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ