2010, ജൂൺ 24, വ്യാഴാഴ്‌ച

വായന വന്ന വഴികളിലൂടെ

വായന വന്ന വഴികളിലൂടെ
ഷൊസേ സാരമാഗോ അന്തരിച്ചു.പോര്‍ച്ചുഗീസു് സാഹിത്യകാരനും,നൊബേല്‍ സമ്മാന ജേതാവും ആയിരുന്നു.വാര്‍ത്ത വായിച്ചപ്പോള്‍ പെട്ടെന്നു
എനിക്കു് ഓര്‍മ്മ വന്നതു പ്രൊഫ:എം.ക്റഷ്ണന്‍ നായരെയാണു്.അദ്ദേഹമാണല്ലോ ഇതു പോലെ പ്രമുഖരാ‍യ പല പാ‍ശ്ചാത്യ സാഹിത്യ നായകന്‍
മാരെയും നമുക്കു പരിചയപ്പെടുത്തി തന്നതു്.ഇതു പോലെ പലരുടെയും പേരുകളുടെ ശരിയായ ഉച്ചാരണവും അദ്ദേഹമാണു നമുക്കു പറഞ്ഞു തന്നി
ട്ടുളളതു്.സാരമാഗോയുടെ ഒരു പുസ്തകം  മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.(ഒരു ചെറിയ വായനക്കാ‍രന്‍)ഗോസ്പെല്‍ അക്കോര്‍ഡിങ് റ്റു ജീസസ് ക്റൈസ്റ്റ്‌“.
പബ്ലിക് ലൈബ്രറിയിലെ ഷെല്ഫുകളില്‍ നിന്നു പൊടി തട്ടിയെടുത്ത ഒരു മലയാളം കോപ്പി.ഇംഗ്ലീഷ്‌ പതിപ്പു് വായിച്ചിരുന്നു എങ്കില്‍ നന്നാ‍യിരുന്നു
എന്നു തോന്നിയിരുന്നു.
                                                             പറഞ്ഞുവന്നതു വായനയുടെ വഴികളിലേക്കു ഒരു കൈ പിടിച്ചു കയറ്റിയതു പ്രൊഫസ്സറാ‍യിരുന്നു
എന്നു പറയാനാണു്.മലയാളനാടു വാരികയില്‍ സാഹിത്യവാരഫലം വന്നു കൊണ്ടിരുന്നപ്പോള്‍ തന്നെ അതിന്റെ വായനക്കാരനായിരുന്നു എന്ന
തില്‍ അഭിമാനം തോന്നിയിട്ടുണ്ടു്.അന്നു അട്ടക്കുളങ്ങരയിലെ ഇക്ബാല്‍ ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.വൈകുന്നേരം കോളേജു
വിട്ടെത്തിയാലുടന്‍ അങ്ങോട്ടേയ്ക്കു വച്ചു പിടിക്കുമായിരുന്നു.അതിനു മുമ്പു മറ്റൊരു പതിവു കൂടിയുണ്ടായിരുന്നു.മണക്കാടുജംക് ഷനിലെ ഫയല്‍ വാന്റെ
(മണക്കാടു നാരായണപിള്ള ഫയല്‍ വാന്‍) ചായക്കടയില്‍ നിന്നും രണ്ടു ദോശയും ഒരു കഞ്ഞിയും(റവക്കഞ്ഞിയ്ക്കു കഞ്ഞി എന്നു മാത്രമേ പറഞ്ഞി
രുന്നുള്ളൂ.അതൊരു ഗ്രന്‍ ഡിഷായിരുന്നു.പറയാതിരിക്കാന്‍ വയ്യ.കഞ്ഞി മാത്രമേ കഴിച്ചുള്ളൂ എങ്കില്‍ കൌണ്ടറിലെത്തുമ്പോള്‍ “പിറകേ വരുന്ന
സാറൊരു കഞ്ഞി “എന്നു എടുത്തുകൊടുപ്പുകാരന്‍ വിളിച്ചുപറയുമായിരുന്നു.) റവക്കഞ്ഞി അന്നത്തെ പഠനകാലത്തെ ഭൌതിക ഊര്‍ജ്ജവും വായന
 മാനസീക ഊര്‍ജ്ജവും ആയിരുന്നു.മാത്റുഭൂമിയിലെ ഗഹനമായ ലേഖനങ്ങള്‍ വായിച്ചിരുന്നു അവിടെ.വേറെ ഒരു ഇക്ബാ‍ലും ആ കാലത്തു എന്റെ
വായനക്ക്‌ വളമേകിയിരുന്നു.വായനയുടെ ആഴവും,പരപ്പും കണ്ടറിഞ്ഞ് ഒടുവില്‍ ജീവിതത്തില്‍ ഉയരങ്ങളിലേക്കു നടന്നു കയറിപ്പോയ എന്റെ
സഹപാഠിയും സുഹ്രത്തും.
                               ആറ്റുകാല്‍ ക്ഷേത്രത്തിനടുത്തു താമസിക്കുമ്പോള്‍ അവിട്ടംതിരുനാള്‍ ഗ്രന്ഥശാല ഒരു ആശ്രയസ്ഥാനമായതും നിമിത്തമാ
യിരുന്നു.ആ ക്ഷേത്രവും പരിസരവും അറുപതുകളില്‍ നല്‍കിയിരുന്ന ശാന്തിയും,സമാധാനവും ഇന്നെവിടെ എന്നു് ചിലപ്പോഴെങ്കിലും ഞാന്‍ ഓര്‍ക്കാ
റുണ്ടു്.പ്രശാന്തസുന്ദരമായ ഒരു തെങ്ങിന്‍ തോപ്പും അതിനു നടുവില്‍  കൂപ്പിയ കൈ പോലെ നിന്ന കൊച്ച് അമ്പലവും,അന്നത്തെഒരു പൊങ്കാലയ്ക്കു്
കരിക്കലവും തലയിലേന്തി സന്ധ്യയ്ക്കു് മടങ്ങി വരുന്ന വരവും അപ്പോള്‍ ആര്‍ട്ട്സ് കോളേജില്‍ കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിഎതിരെ വന്നപ്പോള്‍
 ഉണ്ടായ ചമ്മലും ഓര്‍മ്മകളില്‍ ഒരു നിഴല്‍ച്ചിത്രം പോലെ മിന്നി മറയുന്നു.അവിട്ടം തിരു നാളില്‍ നിന്നെടുത്തു വായിച്ച ദുര്‍ഖാപ്രസാദ് ഖത്രിയുടെ
“ചുവന്ന കൈപ്പത്തികള്‍”എന്ന കുറ്റാന്വേഷണ നോവല്‍ ഇപ്പോഴും മനസ്സിലുണ്ടു്.ഡിറ്റക്റ്റീവ് കഥകള്‍ എപ്പോഴും വായനാ ശീലത്തിന്റെ തുടക്കമായി
ത്തീരാറുണ്ടല്ലൊ.മലയാറ്റൂരിന്റെ ഡോക്ടര്‍ വേഴാമ്പല്‍ അന്നു് വാരികയില്‍,മാ‍ത്റുഭൂമിയിലാണെന്നു തോന്നുന്നു ഖണ്ധശ പ്രസിദ്ധീകരിക്കുന്ന സമയം
ഞാനും എനിയ്ക്ക് ഒരു വയസ്സു മൂത്ത ചേട്ടനും വാരികയ്ക്കാ‍യി കാത്തിരിയ്ക്കുമായിരുന്നു.കിട്ടിയാലുടന്‍ വീട്ടിനടുത്തുള്ള തെങ്ങിന്തോപ്പിലേയ്ക്കോടും.അവിടെ
തണലിലിരുന്നു ഒറ്റയടിയ്ക്കു വായിച്ചു തീര്‍ക്കും.ആ തോപ്പിനകത്തു വാ‍റ്റുചാരായം കുഴിച്ചിടുന്ന പതിവുണ്ടായിരുന്നു.ഒരു പ്രാവശ്യം ഇതു പോലെ വായിച്ചു കൊണ്ടി
രുന്നപ്പോള്‍ വാ‍റ്റുകാരന്‍ ഓടിവന്നു് ഞങ്ങളെ വിരട്ടിയതും രസമായിരുന്നു.തലസ്ഥാനത്തെ അറുപതുകളിലെ മറ്റൊരു ആകര്‍ഷണമായിരുന്നു യൂണിവേഴ്സിറ്റി
കോളെജിനു മുന്നിലുണ്ടായിരുന്ന അമേരിക്കന്‍ ലൈബ്രറി.ശില്പഭംഗിയാര്‍ന്ന ആ കെട്ടിടം ഇന്നില്ല.(തലസ്ഥാനത്തെ പല നല്ല മന്ദിരങ്ങളുടെയും ഗതി
മറിച്ചായിരുന്നില്ലല്ലോ)ആര്‍ട്ട്സ് കോളേജില്‍ നിന്നു ഉച്ചയ്ക്കു നടന്നു അവിടെ എത്തുമായിരുന്നു.ഗ്ലോസ്സി പേപ്പറില്‍ അച്ചടിച്ച മാസികകള്‍ മറിച്ചു നോക്കി
വെറുതെ സമയം പോക്കിയിരുന്നു.ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയുടെ അംഗത്വ കാര്‍ഡ് ഒരു അംഗീകാരമായി കൊണ്ടു നടന്ന നല്ല നാളുകളും
കഴിഞ്ഞുപോയി.അങ്ങനെ ഒടുവില്‍സാമ്രാജ്യത്വ,കൊളോണിയല്‍ വായനാവഴികളെ എല്ലാം നാം കെട്ടിഅടച്ചു.തനതു പബ്ലിക് ലൈബ്രറി മാത്രം ബാക്കി
ആയി തലസ്ഥാനത്തു്.
ആലപ്പുഴയില്‍ ബോട്ടുജട്ടിയ്ക്കടുത്തു് ആനന്ദപ്രദായനി വാ‍യനശാലയുംകൈക്കുമ്പിളില്‍ ആനന്ദം കോരിത്തന്നിരുന്നു.ആലപ്പുഴയും,അവിടത്തെ ജട്ടിയും,വാട
ത്തോടും,ശവക്കോട്ടപ്പാലവും മുല്ലക്കല്‍ ക്ഷേത്രവും എല്ലം ഓര്‍മ്മകളുടെ തുടക്കക്കാലമായിരുന്നു.ശ്ലോകങ്ങളുടെയും,ഇതിഹാസങ്ങളുടെയും ഒടുങ്ങാത്ത
കലവറയായിരുന്ന ,ഇടയ്ക്കിടയ്ക്കു തന്റെ കാശിച്ചെമ്പും തൂക്കികാശിയിലേയ്കും,ഹിമാലയത്തിലേയ്ക്കും തീര്‍ഥയാത്ര നടത്തിയിരുന്നമഹര്‍ഷിതുല്യനായ മുത്തച്ഛന്‍
(അമ്മയുടെ അച്ഛന്‍,ഞങ്ങളുടെ ‘പാട്ടാ‘, നാട്ടുകാര്‍ക്കും എല്ലാവര്‍ക്കും ‘പാട്ടാ ‘.വേരുകളിലെ പാട്ടായെ പ്പോലെ, ഓര്‍ക്കുന്നില്ലേ)ആയിരുന്നു മറ്റൊരു ദീപസ്തംഭം
 വായനയുടെ ഈ വഴിത്താരകളില്‍. “ഒന്നാംകൊമ്പിലെ ചങ്ങാലിക്കിളി ചോദിച്ചു” എന്നു പാടി പഠിപ്പിച്ച എസ്.ഡി.വി.സ്കൂളിലെ ശിവരാമപിള്ളസാര്‍,മുല്ല
ക്കല്‍അമ്പലത്തിലെ ചിറപ്പിനു് ആര്യകലാനിലയം രാമുണ്ണി അവതരിപ്പിച്ചിരുന്ന രമണന്‍ ഡാന്‍സ് ഡ്രാമ, ‘ചലനപ്രതിമക‘ള്‍എന്നഇനത്തില്‍ പ്രദര്‍ശിപ്പി
ച്ചിരുന്ന ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ഇതൊക്കെ മലയാളത്തിന്റെ മനസ്സിലേയ്ക്കും മണ്ണിലേയ്ക്കും തുറന്നു പിടിച്ച വാതായനങ്ങളായിരുന്നു.മുല്ലക്കലില്‍ അച്ഛനു് ഒരു
അച്ചുക്കൂടമുണ്ടായിരുന്നു(പ്രസ്സു്)അതു കൊണ്ടു തന്നെ ‘അച്ചപ്പ’എന്നൊരു വിളിപ്പേരുംഅച്ചനുണ്ടായിരുന്നു.അവിടെ അച്ചടിച്ചു കൂട്ടിവച്ചിരിക്കുന്ന കടലാസ്സുകളും,
അച്ചടിമഷിയുടെ ഗന്ധവും,ലോഹ അച്ചുകളുടെ കിലുകിലാരവവും എല്ലാംതന്നെ എന്നെവായനാലോകത്തേയ്ക് നയിച്ച കളിക്കൂട്ടുകാരായിരുന്നിരിക്കാം.പ്രസ്സില്‍
നിന്നും  അന്നു് എടുത്തു സൂക്ഷിച്ച മലയാ‍ളരാജ്യം മാസികയുടെ പ്രതികള്‍ ചങ്ങമ്പുഴയുടെയും മറ്റും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവ ഇന്നും എന്റെ ശേഖ
രത്തിലിരുന്നു ചിരിക്കുന്നുണ്ടു്.ഏതോ ഒരു നായിഡുവിന്റെ പേരില്‍ അച്ചടിച്ചു വച്ചിരുന്ന ഒരു നോവലിന്റെ കെട്ടുകള്‍പ്രസ്സിന്റെ ഇരുണ്ട മൂലയ്ക്കു കൂട്ടിയിട്ടിരിക്കുന്ന
കാഴച് ഇപ്പോഴും ഒളിമങ്ങാതെ നില്‍പ്പുണ്ടു`.ആ നോവലിന്റെ പേരു്”ഗുപ്തമിത്രമോ,ഗൂഢശത്രുവോ”എന്നായിരുന്നു.
                                                                    ഒടുവില്‍ പുസ്തകങ്ങള്‍ ഗുപ്തമിത്രങ്ങളായി മാറി.
                                                              
                                                                                      ****************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ