“ ഓണക്കുടി“
********************************
ഓണക്കളി,ഓണസദ്യ,ഓണവില്ല്,ഓണത്തല്ല് എന്നൊക്കെ കേട്ടിട്ടുണ്ടു്.പക്ഷേ ‘ഓണക്കുടി’ആദ്യമായിട്ടാണു്.
മാദ്ധ്യമങ്ങളുടെ പുതിയ സംഭാവനയാണു് ‘ഓണക്കുടി’.(ഒരു മാദ്ധ്യമസ് റഷ്ടി)
ഈഓണക്കാലത്തു് 167 കോടി രൂപയ്കുള്ള മദ്യം വിറ്റു ബീവറേജസ്സ് കോര്‍പറേഷന്‍
കേരളത്തില്‍ റിക്കാര്‍ഡ് നേടിയെന്നു പത്രവാര്‍ത്ത.കേരളംസമ്പൂര്‍ണ്ണമദ്യവല്‍കരണം എപ്പൊഴേനേടിക്കഴിഞ്ഞു
.അതില്‍ത്തന്നെകരുനാഗപ്പള്ളി ഒന്നാമതെത്തിയെന്നു കണ്ടു.
ഞാനെങ്ങനെ ഒരു മദ്യപനായി എന്നു ഫ്ലാഷ്ബാക്കില്‍ ചിന്തിച്ചു നോക്കാന്‍ ഈ വാര്‍ത്തയാണു
പ്രേരകമായതു.
കവിതകള്‍ വായിച്ചാണു ഞാന്‍ മദ്യപനായതു എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ
വെള്ളംചേര്‍ക്കാതെടുത്തോരമ്റ്തിനുസമമാം
നല്ലിളംകള്ള്
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ
രുചികരമാം
മത്സ്യമാംസാദികളോടെ,തോഴരൊപ്പം
ചെല്ലുംതോതില്‍
ചെലുത്തി,കളി,ചിരി,തമാശിവകളൊത്തു
മേളിപ്പതേക്കാള്‍
സ്വര്‍ലോകത്തും ലഭിക്കില്ലുപരിയൊരുസുഖം
പോക!വേദാന്തമേ!!!
ഈ ചങ്ങമ്പുഴ കവിതയിലായിരുന്നു തുടക്കം
ചങ്ങമ്പുഴയായിരുന്നല്ലോ യുവത്വത്തിന്റെ ഹരം
പിന്നെ സഞ്ജയന്റെ വഴിയായിരുന്നു
“ഒന്നുരണ്ടുചിരട്ടകുടിക്കുവോളം അച്ഛനുണ്ടോവരുന്നെന്നുനോക്കണം
രണ്ടുനാലുചിരട്ടകുടിച്ചെന്നാല്‍ അച്ഛനാരെടാ,ഞാനെടാ,മോനെടാ“
തിക്കുറിശ്ശിയാണു ഇതിന്റെ പഞ്ചതന്ത്രം ചൊല്ലിത്തന്നതു്
“ പകലരുതു്
പലതരുതു്
പലരരുതു
പാലരുതു്
പഴമരുതു്“
ഒടുവില്‍ വി.കെ.എന്‍ പറഞ്ഞതു പോലെ
പീത്വാ,പീത്വാ
താഴെ വീഴ്വാ
പുന:പീത്വാ,പീത്വാ എന്ന നിലയിലായി സംഗതികള്‍
അങ്ങനെ ഇരിക്കുമ്പോഴാണു് എം.പി.മന്മദന്‍ സാറിന്റെ വരവു
മദ്യവര്‍ജ്ജനത്തിന്റെ കാലം.മദ്യമേ!വിഷമേ!മനുഷ്യനെ മറ്ഗമാക്കും മദ്യമേ!വിഷമദ്യമേ!
അങ്ങനെ ഞാന്‍ അതിന്റെ ഭാഗമായി.ആ കൂട്ടത്തിലാണു മറ്റൊരു പ്രസിദ്ധ കവി വാക്യം വായിക്കാനിടയായതു്
“മദ്യപാനത്താല്‍ വരുംധനനഷ്ടം
മാനഹാനിയും
മദ്യപാനത്താല്‍ വരും കോപം
കോപത്താല്‍ വരും സര്‍വനാശവും
അതിനാല്‍ മദ്യം തള്ളുക,തള്ളുക ബുദ്ധിമാന്‍“. അവസാന വരി അക്ഷരം പ്രതി അനുസരിച്ചു് ഞാന്‍
കുപ്പിക്കണക്കിനു മദ്യം വീണ്ടുമകത്തേയ്ക്കു തള്ളി
അത്താണതിന്റെശരി
ഒടുവില്‍”സ്വര്‍ഗത്തില്‍ ഞാനൊരു മുറിയെടുത്തു
ദു:ഖങ്ങള്‍ക്കിന്നു ഞാന്‍ അവധികൊടുത്തു”
**********************************************
2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച
2010, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച
നല്ല നടപ്പു്
നല്ല നടപ്പു്
നട നടാ നട നടോ
ശട ശടാ ശട ശടോ
അമ്മ തന്‍ കൈ പിടിച്ച്
ആദ്യം പിച്ച നടന്നു
അച്ഛന്റെ തോളേറി പിന്നെ
ഊരു ചുറ്റി നടന്നു
അന്നനടകള്‍ക്കു മുന്നേ
ചെത്തി നടന്നു ചെമ്മേ
ഒരു പെണ്ണിന്‍ കൈപിടിച്ചു്
ഒടുവില്‍ ജീവിതത്തിലേക്കുംനടന്നു
നായായലഞ്ഞു
തീര്‍ത്തൊരു ജന്മം
നടന്നു
കനകകക്കുന്നില്‍ നിന്നും
കവിടിയാര്‍ കുന്നിലേയ്ക്കു
ഇന്നും നട നടക്കുമ്പോള്‍
കൂട്ടിനുള്ളതു്
പരദൂഷണത്രിശിരസ്സുകള്‍
രോഗങ്ങളായുള്ള ശത്രുക്കള്‍
ഈ
നടപ്പു്
ഇതു ‘നല്ല നടപ്പു് ‘
ഇതു
നാട്ടു നടപ്പു്......നട നടോ! നട നട!
2010, ജൂലൈ 4, ഞായറാഴ്‌ച
ശിശുപാലന്‍(അമേരിക്കന്‍ റിട്ടേണ്‍ഡ്)
ബേബിസിറ്റിംഗ് അമേരിക്കന്‍ സ്റ്റൈല്‍
ശിശുപാലന്‍, (അമേരിക്കന്‍ റിട്ടേണ്‍ഡ്)
പ്രമേഹം,പ്രഷര്‍,കൊളസ്റ്ററോള്‍ മുതലായ ദുരാത്മാക്കളുടെ
പിടിയില്‍പ്പെട്ടു നല്ല നടപ്പിനു വിധിയ്ക്കപ്പെട്ടവരുടെ മോണിംഗു്
വാക്കിനിടയ്ക്കാണു് ഞാന്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായി സംഗതി
അവതരിപ്പിച്ചതു.“അടുത്ത ആഴ്ച്ച ഞങ്ങള്‍ അമേരിയ്ക്കയിലേയ്ക്കു പോവുകയാ“
അതു പിന്നെ പറയാനുണ്ടോ.സാറു കാടാറു മാസം,നാടാറുമാസം അല്ലിയോ.
ഒബാമയുടെ സ്വന്തം ആളല്ലിയോ”
ഇത്തവണ അവതാരോദ്ദേശം ശിശുപാലനം,അതായതു ബേബി സിറ്റിങ്ങ് "
ഞാന്‍ പറഞ്ഞു.
“കഴിഞ്ഞ രണ്ടു പ്രാവശ്യം പോയപ്പോഴും നാടു കാണാനുള്ള കറക്കമായിരുന്നു.
സാന്‍ഫ്രാന്‍സിസ്കോ,ലാസ് വെഗാസ് അങ്ങനെ”
“എന്നാല്‍ ഇത്തവണയാണു സാറു ശരിക്കും കറങ്ങാന്‍ പോണതു് ”പ്രമേഹം
പറഞ്ഞു.
“സ്വന്തം പിള്ളേരെ നോക്കിയിട്ടില്ലെങ്കിലുംപേരക്കുട്ടികളെ നോക്കാന്‍ പറ്റിയതു
ഗ്രാന്‍ഡ് പേരന്റ്സ് തന്നെയാ!ഒള്ള കാര്യം പറഞ്ഞാല്‍
ഞാന്‍ എന്റെ പിള്ളേരെ മൈന്‍ഡു ചെയ്തിട്ടില്ലെങ്കിലും കൊച്ചു മക്കള്‍ വന്നപ്പം
സംഗതി മാറി.അന്നൊക്കെ എനിക്കൊരു
പാട്ടുപെട്ടിഉണ്ടായിരുന്നു പോലും,ലീലാമ്മ പറയുന്നതാണേ.നടക്കാനിറങ്ങുമ്പോള്‍
ഞാന്‍ ഭാര്യയോടു പറയുമായിരുന്നു പോലും എടീ! ഈ കൊച്ചിനെ നീ പിടിക്കു്,
പാട്ടുപെട്ടി ഞാന്‍ പിടിച്ചോളാം എന്ന് ‘കുട്ടി നിനക്കു്,പെട്ടി എനിക്കു്‘
അത്രയ്ക്കു ഇഷ്ടമായിരുന്നു. അന്നൊക്കെ എന്തോന്നു്.പാട്ടു്!
“സര്‍വീസിലായിരുന്നപ്പം നാന്‍ രൊമ്പ സ്റ്റ്റിക്ട്.ആപ്പീസിലെ മട്ടും അല്ല.
വീട്ടിലെ കൊളന്തൈ കളിട്ടെയും അപ്പടിത്താന്‍.ഇപ്പം
അലമേലു ചൊല്ലുന്നു.പേരക്കുളന്തൈകള്‍ എന്റെ തലയിലും നെഞ്ഞത്തും
ചാടിക്കളിക്കുന്ന കണ്ടാല്‍,അപ്പപ്പാ! അവര്‍ താനാ ഇവരെന്നു
മൂക്കില്‍ വിരല്‍ വയ്ക്കുമെന്നു” കൊളസ്റ്റ്റോള്‍ പൊട്ടിച്ചിരിച്ചു.
“അല്ലെങ്കിലും സ്വാമീ!റിട്ടയര്‍ചെയ്തു കാറ്റു പോയ ബലൂണ്‍ പോലെ ആകുമ്പോള്‍
കൊച്ചുമക്കള്‍ തലേലും നെഞ്ഞത്തും ചാടിക്കേറിയാലും അപ്പിയിട്ടാലും കമാ
എന്നു് ഒരക്ഷരം നമ്മള്‍ മിണ്ടത്തില്ല“ പ്രഷര്‍ സ്വാമിയെസപ്പോര്‍ട്ടു ചെയ്തു.
“അതാക്കും ഗ്രാന്‍ഡ് പേരന്റ്സിന്റെ അണ്‍കണ്ടിഷണല്‍ ലവ്.”
“ ഒഗ്ഡ്ന്‍നാഷിനെ കുറിച്ചു കേട്ടിട്ടുണ്ടോ?അമേരിക്കന്‍ ഫലിതസാഹിത്യ
കാരനായിരുന്നു”. കൂട്ടത്തില്‍ അഴീക്കോടു് ഉവാച.“കുഞ്ഞുങ്ങള്‍ എന്നു
പറഞ്ഞാല്‍ ഒരറ്റത്തു നിലയ്ക്കാത്ത കരച്ചിലും മറ്റേഅറ്റത്തു നിയന്ത്ര
ണമില്ലായ്മയുമാണെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം.ശിശുസഹജമായ
മനസ്സുണ്ടെങ്കില്‍ ശിശുക്കളുമായി എളുപ്പം സംവദിക്കാം.ഈ ബേബിസിറ്റിങ് ഒരു പിടി....”
മനസ്സുണ്ടെങ്കില്‍ ശിശുക്കളുമായി എളുപ്പം സംവദിക്കാം.ഈ ബേബിസിറ്റിങ് ഒരു പിടി....”
“നിര്‍ത്ത് ഉവാ! അതിനു തനിക്കു് എന്തരു അനുഭവങ്ങളു് ”എന്നായി
പ്രഷര്‍“ എന്തരായാലും സാര്‍ ഒരു കാര്യം ചെയ്യിന്‍.ഒരു വഴിയ്ക്കു പോണതല്ലയോ
നമ്മടെ ‘തൂവത്സ്പര്‍ശ‘ത്തിലെ ഇന്നസന്റിന്റെ കൂട്ടു ഒരുങ്ങിതന്നെ പോവൂടിന്‍”
“അതെന്നവാക്കും തൂറത്സ്പര്‍ശം”
അയ്യോ!സ്വാമി!കൊളമാക്കല്ലേ തൂറല്‍ അല്ല തൂവല്‍.അതൊരു സിനിമയാ.
അതില്‍ ഇതു പോലെ ഇന്നസന്റ് ബേബിസിറ്റിങിനു ശിശുപാലന്‍ എന്ന ആയയാ
യിട്ടു വരണൊണ്ടു്.പാലു കുടിക്കാന്‍ അടം പിടിക്കണ പിള്ളേര്‍ക്കു വേണ്ടി വായില്‍
തിരുകാന്‍ ഫണല്‍,ശാഠ്യം പിടിക്കണ പിള്ളേരെ നിലയ്ക്കു നിര്‍ത്താന്‍
ചൂരല്‍,കയര്‍ ഇങ്ങനെ ടൂള്‍കിറ്റുമായിറ്റ്,...........എത്ര കിങ്ങിണിക്കുട്ടന്മാരെ ഞാന്‍
കണ്ടിരിക്കുന്നു........ ഹെന്റമ്മേ!............ദേ!കുഞ്ഞു തൊട്ടിലേന്നു
ഇറങ്ങിപ്പോണൂ!...........ഇറങ്ങിപ്പോണൂന്നേ.........
ഇപ്പോ മുട്ടുവേദനയുള്ള അപ്പൂപ്പന്മാരും, നടുവേദനയുള്ള അമ്മൂമ്മമാരും എല്ലാരും
കൂടോടെ അമേരിക്കയിലേക്കുംആസ്ട്രേലിയിലേക്കും വണ്ടി കയറുവല്ലിയോ.കൊച്ചു
മക്കള്‍ക്കു കൂട്ടിരിക്കുവാന്‍.ഈ ഐ.റ്റി ബൂം വന്നതിനു ശേഷം,പിള്ളേരൊക്കെ വിദേശത്താ
മിക്കവാറും റ്റൂ സ്റ്റേറ്റ് കല്യാണവുമല്ലിയോ.അമേരിക്കേലാണേല്‍ മെറ്റേണിറ്റി ലീവും ഇല്ല.
“ ചേതന്‍ ഭഗത്തിന്റെ നോവല്‍ വായിച്ചിട്ടില്ലേ. സീരിയസ് റീഡിംഗിനിടയ്ക്കു് അല്പം
ലൈറ്റാവാം.”കൂ. അഴീക്കോട് ഇടപെട്ടു.
നോവലൊക്കെ പിന്നെ വായിയ്ക്കാം.സാറു പോയിട്ടു വരണം.അവിടെഅടിച്ചു കിറുങ്ങി
നടക്കരുതു്,അമ്മൂമ്മമാര്‍ക്കു പിന്നെയും പണിഒണ്ടാക്കരുതു്.കേട്ടോ സാറേ
ചിലപ്പോ മറിച്ചും വരാം.ഞാനറിയുന്ന ഒരു അപ്പൂപ്പന്‍ കഴിഞ്ഞ മാസം
അറ്റ്ലാന്റയില്‍ പോയി.മരുമോന്‍ ചെറുക്കന്‍ ഒരു പച്ചക്കറി,വെള്ളമടി.
വെറും പച്ചവെള്ളം.മാത്രമല്ല വെള്ളം അടിക്കുന്നവരെ കണ്ടാല്‍ കലി. വച്ച
വെള്ളം എല്ലം വാങ്ങി വച്ച് അപ്പൂപ്പന്‍ രണ്ടാഴ്ച
കഴിഞ്ഞപ്പം ദാ തിരിച്ചെത്തി.പോരെ പൂരം.
എന്തരായാലും
“ബെസ്റ്റ് വിഷെസ് ആന്‍ഡ് ബോണ്‍ വോയേജ്”
മൂന്നു മാസം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍
”സാറേ! എന്തായിതു് നരച്ചു കൊരച്ചു പ്രായം കൂടിയല്ലോ!എന്തുപറ്റി.അമേരിക്കന്‍
കാറ്റു പിടിച്ചില്ലേ?”പ്രമേഹം ചോദിച്ച“ ഓ!ഒന്നുമില്ല ഹേ! ഡൈ അടിക്കാന്‍ പിള്ളേരു
സമ്മതിച്ചില്ല.അത്രേ ഉള്ളൂ! അപ്പൂപ്പനിതാ നല്ലതെന്നു“
എങ്ങനൊണ്ടാരുന്നു ബേബിസിറ്റിങ്?
ഓ! വെരി ഡിമാന്‍ഡിംഗ് ആന്‍ഡ് എന്‍ ഗേജിംഗ്
ആദ്യം ഒരാഴ്ച്ച പ്രൊബേഷനിലായിരുന്നു.
ട്രെയിനിംഗ്.
ഡയപ്പര്‍ ചേഞ്ചിങ്,ഫീഡിങ്, ഹാന്‍ഡ് ലിങ് ബേബി,പാസിഫൈയിങ് ബേബി.
ഇതിലൊക്കെ തിയറി,പ്രാക്റ്റിക്കല്‍പരിശീലനം.ഹാന്‍ഡ്സ് ഓണ്‍ വര്‍ക്ക്ഷോപ്പ് ഓണ്
“ഹൌ ഇമാജിനറ്റീവ് യൂ ആര്‍ ഇന്‍ പുട്ടിംഗ് ദ ബേബി റ്റു സ്ലീപ്” ഇങ്ങനെ പോയി
സിലബസ്സ് കുറച്ചു ടഫു് തന്നെ.”പ്രൊബേഷന്‍ സാറ്റിസ്ഫാക്റ്ററി ആയിരുന്നോ?“
പിന്നേ! അല്ലെങ്കില്‍ എപ്പഴേഎക്സിറ്റ് അടിച്ചു തിരിച്ചു കയറ്റി വിട്ടേനെ
ഇപ്പോഴത്തെ ഐ.റ്റി.പിള്ളേരല്ലേ.എല്ലാം ഇന്റര്‍നെറ്റില്‍ പരതി പഠിച്ചു
വച്ചിരിക്കുകയാണു്.പോരാത്തതിനു എന്തെങ്കിലും പറഞ്ഞാല്‍ ഒരു പുസ്തകം
എടുത്തു കൈയില്‍ തരും വായിച്ചു പഠിക്കാന്‍.ഈറ്റിങ് ഡിസോര്‍ഡേഷ്സ് ഇന്‍
ചില്‍ഡ്രന്‍,അല്ലെങ്കില്‍ സ്ലീപ്പിങ് ഡിസോര്‍ഡേഷ്സ് ഇന്‍ ചില്‍ഡ്രന്‍ ഇങ്ങനെ.
കുറേ അമേരിക്കന്‍ ഡോക്ടറന്മാരു ഒരു പണിയുമില്ലാതെ പുസ്തകങ്ങള്‍ പടച്ചു
വിട്ടിരിക്കുകയാണു്.നല്ല കാലത്തു പുസ്തകം വായിക്കാത്തതിന്റെ ശിക്ഷ.
“അല്ലെങ്കിലും ഏട്ടിലെ പശു പുല്ലു തിന്നൂല്ലല്ലോ”
“ ങാഹ്! നാട്ടറിവുകളുടെ കാലം കഴിഞ്ഞു.ഇപ്പോള്‍ എല്ലാം”നെറ്ററിവുകള്‍”
മാത്രം.”കൂ.അഴീക്കോടു് ഗ്രഹാതുരനായി.
“എന്തരു നാട്ടറിവുകളണ്ണാ,ഇപ്പോ അമ്മൂമ്മത്തള്ളമാരു വരെ സ്ഥിരം
നെറ്റുകളിലല്ലെ കറങ്ങണതു്.പിന്നല്ലേ പിള്ളകളു് .ഈയിടെ ഒരമ്മൂമ്മത്തള്ള
കൊച്ചുമോള്‍ക്കു ഒരു ‘റെസിപ്പി‘ അയച്ചു കൊടുത്തുപോലും.മോളെഴുതിഅമ്മൂമ്മാ!
ഞാനാ കറി ഉണ്ടാക്കി.നല്ല ചൊങ്കനായിരുന്നു എന്നു.അപ്പൊ അമ്മൂമ്മ ഒടനെ
എഴുതി മോളേ ഞാനതു കഴിഞ്ഞ ദിവസം നെറ്റില്‍ തപ്പിയപ്പം കിട്ടിയതാണെന്നു് എന്തരു? “
“പാളയില്‍ കുളി,പട്ടുകോണകം,തടുക്കില്‍ കിടപ്പു്,കിണ്ണത്തില്‍ കുറുക്ക്, ഇങ്ക്,അമ്പിളി
മാമനും മാമുണ്ണലും,ഓമനത്തിങ്കള്‍കിടാവും എല്ലാം പോയ് മറഞ്ഞു.ഇപ്പോള്‍ വെറും കച്ചവടം.
ഡയാപ്പര്‍ ഇന്‍ഡസ്റ്ററി,ബേബി ക്രീം-കൊസ്മെറ്റിക്ക്,ബേബിഫുഡ്,ബേബിക്ലോത്ത് എന്നു
വേണ്ടാ,ആഗോളവത്കരണം എല്ലാറ്റിനെയും വിഴുങ്ങി“ കൂ.അഴീക്കോടു് ഗതകാല-വര്‍ത്തമാന
കാല സമസ്യകളുടെ ആഴങ്ങളിലേയ്ക്കു് ഊളിയിട്ടുപോയി.
‘കുളിപ്പിച്ച്,കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കാതിരുന്നാല്‍ മതി”
“എന്തൊക്കെ പറഞ്ഞാലും ഇനി ഇപ്പോ സാറിനു കോളായി,കട്ടിംഗും,ഷേവിംഗും
അല്ലാ സിറ്റിംഗും,ഫീഡിംഗും ഒക്കെ പ്രാക്ടീസ്സായല്ലോ.മൂന്നു മാസത്തെ കോഴ്സും
കഴിഞ്ഞു.അതും അമേരിക്കന്‍. കൂട്ടിനു അമ്മൂമ്മയും ഒണ്ടു്.ഒരു ബോര്‍ഡ് അങ്ങോട്ടു വയ്ക്കിന്‍.“
അപ്പൂസ് ആന്‍ഡ് അമ്മൂസ് ബേബി ഡേ കെയര്‍ സെന്റര്‍”
പ്രൊപ്രൈറ്റര്‍: ശിശുപാലന്‍,(അമേരിക്കന്‍ റിട്ടേണ്‍ഡ്)
****************
2010, ജൂൺ 24, വ്യാഴാഴ്‌ച
വായന വന്ന വഴികളിലൂടെ
വായന വന്ന വഴികളിലൂടെ
ഷൊസേ സാരമാഗോ അന്തരിച്ചു.പോര്‍ച്ചുഗീസു് സാഹിത്യകാരനും,നൊബേല്‍ സമ്മാന ജേതാവും ആയിരുന്നു.വാര്‍ത്ത വായിച്ചപ്പോള്‍ പെട്ടെന്നു
എനിക്കു് ഓര്‍മ്മ വന്നതു പ്രൊഫ:എം.ക്റഷ്ണന്‍ നായരെയാണു്.അദ്ദേഹമാണല്ലോ ഇതു പോലെ പ്രമുഖരായ പല പാശ്ചാത്യ സാഹിത്യ നായകന്‍
മാരെയും നമുക്കു പരിചയപ്പെടുത്തി തന്നതു്.ഇതു പോലെ പലരുടെയും പേരുകളുടെ ശരിയായ ഉച്ചാരണവും അദ്ദേഹമാണു നമുക്കു പറഞ്ഞു തന്നി
ട്ടുളളതു്.സാരമാഗോയുടെ ഒരു പുസ്തകം മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ.(ഒരു ചെറിയ വായനക്കാരന്‍)ഗോസ്പെല്‍ അക്കോര്‍ഡിങ് റ്റു ജീസസ് ക്റൈസ്റ്റ്“.
പബ്ലിക് ലൈബ്രറിയിലെ ഷെല്ഫുകളില്‍ നിന്നു പൊടി തട്ടിയെടുത്ത ഒരു മലയാളം കോപ്പി.ഇംഗ്ലീഷ് പതിപ്പു് വായിച്ചിരുന്നു എങ്കില്‍ നന്നായിരുന്നു
എന്നു തോന്നിയിരുന്നു.
പറഞ്ഞുവന്നതു വായനയുടെ വഴികളിലേക്കു ഒരു കൈ പിടിച്ചു കയറ്റിയതു പ്രൊഫസ്സറായിരുന്നു
എന്നു പറയാനാണു്.മലയാളനാടു വാരികയില്‍ സാഹിത്യവാരഫലം വന്നു കൊണ്ടിരുന്നപ്പോള്‍ തന്നെ അതിന്റെ വായനക്കാരനായിരുന്നു എന്ന
തില്‍ അഭിമാനം തോന്നിയിട്ടുണ്ടു്.അന്നു അട്ടക്കുളങ്ങരയിലെ ഇക്ബാല്‍ ലൈബ്രറിയിലെ സ്ഥിരം വായനക്കാരനായിരുന്നു.വൈകുന്നേരം കോളേജു
വിട്ടെത്തിയാലുടന്‍ അങ്ങോട്ടേയ്ക്കു വച്ചു പിടിക്കുമായിരുന്നു.അതിനു മുമ്പു മറ്റൊരു പതിവു കൂടിയുണ്ടായിരുന്നു.മണക്കാടുജംക് ഷനിലെ ഫയല്‍ വാന്റെ
(മണക്കാടു നാരായണപിള്ള ഫയല്‍ വാന്‍) ചായക്കടയില്‍ നിന്നും രണ്ടു ദോശയും ഒരു കഞ്ഞിയും(റവക്കഞ്ഞിയ്ക്കു കഞ്ഞി എന്നു മാത്രമേ പറഞ്ഞി
രുന്നുള്ളൂ.അതൊരു ഗ്രന്‍ ഡിഷായിരുന്നു.പറയാതിരിക്കാന്‍ വയ്യ.കഞ്ഞി മാത്രമേ കഴിച്ചുള്ളൂ എങ്കില്‍ കൌണ്ടറിലെത്തുമ്പോള്‍ “പിറകേ വരുന്ന
സാറൊരു കഞ്ഞി “എന്നു എടുത്തുകൊടുപ്പുകാരന്‍ വിളിച്ചുപറയുമായിരുന്നു.) റവക്കഞ്ഞി അന്നത്തെ പഠനകാലത്തെ ഭൌതിക ഊര്‍ജ്ജവും വായന
മാനസീക ഊര്‍ജ്ജവും ആയിരുന്നു.മാത്റുഭൂമിയിലെ ഗഹനമായ ലേഖനങ്ങള്‍ വായിച്ചിരുന്നു അവിടെ.വേറെ ഒരു ഇക്ബാലും ആ കാലത്തു എന്റെ
വായനക്ക് വളമേകിയിരുന്നു.വായനയുടെ ആഴവും,പരപ്പും കണ്ടറിഞ്ഞ് ഒടുവില്‍ ജീവിതത്തില്‍ ഉയരങ്ങളിലേക്കു നടന്നു കയറിപ്പോയ എന്റെ
സഹപാഠിയും സുഹ്രത്തും.
ആറ്റുകാല്‍ ക്ഷേത്രത്തിനടുത്തു താമസിക്കുമ്പോള്‍ അവിട്ടംതിരുനാള്‍ ഗ്രന്ഥശാല ഒരു ആശ്രയസ്ഥാനമായതും നിമിത്തമാ
യിരുന്നു.ആ ക്ഷേത്രവും പരിസരവും അറുപതുകളില്‍ നല്‍കിയിരുന്ന ശാന്തിയും,സമാധാനവും ഇന്നെവിടെ എന്നു് ചിലപ്പോഴെങ്കിലും ഞാന്‍ ഓര്‍ക്കാ
റുണ്ടു്.പ്രശാന്തസുന്ദരമായ ഒരു തെങ്ങിന്‍ തോപ്പും അതിനു നടുവില്‍ കൂപ്പിയ കൈ പോലെ നിന്ന കൊച്ച് അമ്പലവും,അന്നത്തെഒരു പൊങ്കാലയ്ക്കു്
കരിക്കലവും തലയിലേന്തി സന്ധ്യയ്ക്കു് മടങ്ങി വരുന്ന വരവും അപ്പോള്‍ ആര്‍ട്ട്സ് കോളേജില്‍ കൂടെ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിഎതിരെ വന്നപ്പോള്‍
ഉണ്ടായ ചമ്മലും ഓര്‍മ്മകളില്‍ ഒരു നിഴല്‍ച്ചിത്രം പോലെ മിന്നി മറയുന്നു.അവിട്ടം തിരു നാളില്‍ നിന്നെടുത്തു വായിച്ച ദുര്‍ഖാപ്രസാദ് ഖത്രിയുടെ
“ചുവന്ന കൈപ്പത്തികള്‍”എന്ന കുറ്റാന്വേഷണ നോവല്‍ ഇപ്പോഴും മനസ്സിലുണ്ടു്.ഡിറ്റക്റ്റീവ് കഥകള്‍ എപ്പോഴും വായനാ ശീലത്തിന്റെ തുടക്കമായി
ത്തീരാറുണ്ടല്ലൊ.മലയാറ്റൂരിന്റെ ഡോക്ടര്‍ വേഴാമ്പല്‍ അന്നു് വാരികയില്‍,മാത്റുഭൂമിയിലാണെന്നു തോന്നുന്നു ഖണ്ധശ പ്രസിദ്ധീകരിക്കുന്ന സമയം
ഞാനും എനിയ്ക്ക് ഒരു വയസ്സു മൂത്ത ചേട്ടനും വാരികയ്ക്കായി കാത്തിരിയ്ക്കുമായിരുന്നു.കിട്ടിയാലുടന്‍ വീട്ടിനടുത്തുള്ള തെങ്ങിന്തോപ്പിലേയ്ക്കോടും.അവിടെ
തണലിലിരുന്നു ഒറ്റയടിയ്ക്കു വായിച്ചു തീര്‍ക്കും.ആ തോപ്പിനകത്തു വാറ്റുചാരായം കുഴിച്ചിടുന്ന പതിവുണ്ടായിരുന്നു.ഒരു പ്രാവശ്യം ഇതു പോലെ വായിച്ചു കൊണ്ടി
രുന്നപ്പോള്‍ വാറ്റുകാരന്‍ ഓടിവന്നു് ഞങ്ങളെ വിരട്ടിയതും രസമായിരുന്നു.തലസ്ഥാനത്തെ അറുപതുകളിലെ മറ്റൊരു ആകര്‍ഷണമായിരുന്നു യൂണിവേഴ്സിറ്റി
കോളെജിനു മുന്നിലുണ്ടായിരുന്ന അമേരിക്കന്‍ ലൈബ്രറി.ശില്പഭംഗിയാര്‍ന്ന ആ കെട്ടിടം ഇന്നില്ല.(തലസ്ഥാനത്തെ പല നല്ല മന്ദിരങ്ങളുടെയും ഗതി
മറിച്ചായിരുന്നില്ലല്ലോ)ആര്‍ട്ട്സ് കോളേജില്‍ നിന്നു ഉച്ചയ്ക്കു നടന്നു അവിടെ എത്തുമായിരുന്നു.ഗ്ലോസ്സി പേപ്പറില്‍ അച്ചടിച്ച മാസികകള്‍ മറിച്ചു നോക്കി
വെറുതെ സമയം പോക്കിയിരുന്നു.ബ്രിട്ടീഷ് കൌണ്‍സില്‍ ലൈബ്രറിയുടെ അംഗത്വ കാര്‍ഡ് ഒരു അംഗീകാരമായി കൊണ്ടു നടന്ന നല്ല നാളുകളും
കഴിഞ്ഞുപോയി.അങ്ങനെ ഒടുവില്‍സാമ്രാജ്യത്വ,കൊളോണിയല്‍ വായനാവഴികളെ എല്ലാം നാം കെട്ടിഅടച്ചു.തനതു പബ്ലിക് ലൈബ്രറി മാത്രം ബാക്കി
ആയി തലസ്ഥാനത്തു്.
ആലപ്പുഴയില്‍ ബോട്ടുജട്ടിയ്ക്കടുത്തു് ആനന്ദപ്രദായനി വായനശാലയുംകൈക്കുമ്പിളില്‍ ആനന്ദം കോരിത്തന്നിരുന്നു.ആലപ്പുഴയും,അവിടത്തെ ജട്ടിയും,വാട
ത്തോടും,ശവക്കോട്ടപ്പാലവും മുല്ലക്കല്‍ ക്ഷേത്രവും എല്ലം ഓര്‍മ്മകളുടെ തുടക്കക്കാലമായിരുന്നു.ശ്ലോകങ്ങളുടെയും,ഇതിഹാസങ്ങളുടെയും ഒടുങ്ങാത്ത
കലവറയായിരുന്ന ,ഇടയ്ക്കിടയ്ക്കു തന്റെ കാശിച്ചെമ്പും തൂക്കികാശിയിലേയ്കും,ഹിമാലയത്തിലേയ്ക്കും തീര്‍ഥയാത്ര നടത്തിയിരുന്നമഹര്‍ഷിതുല്യനായ മുത്തച്ഛന്‍
(അമ്മയുടെ അച്ഛന്‍,ഞങ്ങളുടെ ‘പാട്ടാ‘, നാട്ടുകാര്‍ക്കും എല്ലാവര്‍ക്കും ‘പാട്ടാ ‘.വേരുകളിലെ പാട്ടായെ പ്പോലെ, ഓര്‍ക്കുന്നില്ലേ)ആയിരുന്നു മറ്റൊരു ദീപസ്തംഭം
വായനയുടെ ഈ വഴിത്താരകളില്‍. “ഒന്നാംകൊമ്പിലെ ചങ്ങാലിക്കിളി ചോദിച്ചു” എന്നു പാടി പഠിപ്പിച്ച എസ്.ഡി.വി.സ്കൂളിലെ ശിവരാമപിള്ളസാര്‍,മുല്ല
ക്കല്‍അമ്പലത്തിലെ ചിറപ്പിനു് ആര്യകലാനിലയം രാമുണ്ണി അവതരിപ്പിച്ചിരുന്ന രമണന്‍ ഡാന്‍സ് ഡ്രാമ, ‘ചലനപ്രതിമക‘ള്‍എന്നഇനത്തില്‍ പ്രദര്‍ശിപ്പി
ച്ചിരുന്ന ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ഇതൊക്കെ മലയാളത്തിന്റെ മനസ്സിലേയ്ക്കും മണ്ണിലേയ്ക്കും തുറന്നു പിടിച്ച വാതായനങ്ങളായിരുന്നു.മുല്ലക്കലില്‍ അച്ഛനു് ഒരു
അച്ചുക്കൂടമുണ്ടായിരുന്നു(പ്രസ്സു്)അതു കൊണ്ടു തന്നെ ‘അച്ചപ്പ’എന്നൊരു വിളിപ്പേരുംഅച്ചനുണ്ടായിരുന്നു.അവിടെ അച്ചടിച്ചു കൂട്ടിവച്ചിരിക്കുന്ന കടലാസ്സുകളും,
അച്ചടിമഷിയുടെ ഗന്ധവും,ലോഹ അച്ചുകളുടെ കിലുകിലാരവവും എല്ലാംതന്നെ എന്നെവായനാലോകത്തേയ്ക് നയിച്ച കളിക്കൂട്ടുകാരായിരുന്നിരിക്കാം.പ്രസ്സില്‍
നിന്നും അന്നു് എടുത്തു സൂക്ഷിച്ച മലയാളരാജ്യം മാസികയുടെ പ്രതികള്‍ ചങ്ങമ്പുഴയുടെയും മറ്റും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവ ഇന്നും എന്റെ ശേഖ
രത്തിലിരുന്നു ചിരിക്കുന്നുണ്ടു്.ഏതോ ഒരു നായിഡുവിന്റെ പേരില്‍ അച്ചടിച്ചു വച്ചിരുന്ന ഒരു നോവലിന്റെ കെട്ടുകള്‍പ്രസ്സിന്റെ ഇരുണ്ട മൂലയ്ക്കു കൂട്ടിയിട്ടിരിക്കുന്ന
കാഴച് ഇപ്പോഴും ഒളിമങ്ങാതെ നില്‍പ്പുണ്ടു`.ആ നോവലിന്റെ പേരു്”ഗുപ്തമിത്രമോ,ഗൂഢശത്രുവോ”എന്നായിരുന്നു.
ഒടുവില്‍ പുസ്തകങ്ങള്‍ ഗുപ്തമിത്രങ്ങളായി മാറി.

2010, ജൂൺ 17, വ്യാഴാഴ്‌ച
ഡെസര്‍ട്ട് ഡയറി
ഡെസെര്‍ട്ട്`ഡയറി
അരിസോണായുടെ ക്യാപ്പിറ്റലാണു ഫീനിക്സ്.ഫീനിക്സിലെ ഡെസര്‍ട്ട് ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ കാണാതെ പോയെങ്കില്‍ അതൊരു വലിയ നഷ്ടം തന്നെ ആകുമായിരുന്നു
സത്യത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ ഡെസെര്‍ട്ടും ഗാര്‍ഡനും തമ്മില്‍ ഒരു ബന്ധവും ഇല്ല.മാത്രവും അല്ല ഒരു വൈരുധ്യവും ഉണ്ട്.മരുഭൂമി എന്നു കേള്‍ക്കു
തരുന്നതു`.മൊട്ടക്കുന്നുകള്‍.പൊട്ടല്‍ക്കാടുകള്‍,കള്ളിമുള്‍പ്പൊന്തകള്‍,വിശാലമായ വിജനതകള്‍,ഉഷ്ണചൂടു ഊതിപ്പരത്തുന്ന കാറ്റിന്റെ ചിന്നം വിളി അങ്ങനെ പലതും.നൂറ്റി
അന്‍പതു ഏക്കറോളം പരന്നു കിടക്കുന്ന ഗാര്‍ഡന്‍,അതില്‍ അറുപതു ഏക്കറോളം വിവിധയിനങ്ങളിലുള്ള കള്ളിമുള്‍ച്ചെടികളും ട്രോപ്പിക്കല്‍ പൂച്ചെടികളും കൊണ്ടു
നിറഞ്ഞു കിടക്കുന്നു.കള്ളിമുള്‍ച്ചെടികളുടെ വൈവിധ്യം നമ്മെ അമ്പരപ്പിക്കുന്നതാണു്.രണ്ടാളില്‍കൂടുതല്‍ പൊക്കത്തില്‍ വളരുന്ന വലിയ കള്ളിമുള്‍ച്ചെടികള്‍ ഇവിടത്തെ
പ്രത്യേകതയണു്.സഗുവാരൊ എന്നറിയപ്പെടുന്ന ഈ ചെടികള്‍ അരിസോണയുടെ ദേശീയ ചിഹ്നമാണു്.മുകളറ്റത്തു വണ്ണമുള്ള കുറിയ ശിഖരങ്ങളുമായി തലയില്‍ കൊച്ചു
പൂക്കളുമായി നില്‍ക്കുന്ന ഇവരെ കണ്ടാല്‍ ‘ആയിരത്തിഒന്നു രാവുകളി‘ലെ ഭൂതങ്ങളെ ഓര്‍മ്മ വരും.ഈ ചെടികള്‍ ലിറ്റര്‍ കണക്കിനു വെള്ളം ശേഖരിച്ചു വയ്ക്കുന്ന
ജലസംഭരണികളാണു്.വിവിധയിനം പക്ഷികള്‍ക്കു ഈ ചെടി താവളമൊരുക്കുന്നു.ഗിലാ വുഡ്പെക്കെര്‍,മരുപ്രാവുകള്‍,വാവലുകള്‍പ്രത്യേക ഇനം മൂങ്ങകള്‍.മുള്‍ച്ചെടികളിലെ
ചെറിയ പൂക്കളില്‍ നിന്നും തേന്‍ കുടിക്കാനായി കറങ്ങി പറക്കുന്ന ഹമ്മിങ് ബേര്‍ഡ്സുകളുടെ പശ്ചാത്തല സംഗീതം ഗാര്‍ഡന്റെ ആകര്‍ഷ്ണത്തിനു മാറ്റു കൂട്ടുന്നു.ഇതിനു
വിപരീതമായി ഉരുണ്ട വലിയ ഗോള്‍ഡന്‍ഡ്രം ക്യാക്റ്റ്സ്സുകളുണ്ടു്.ദൂരെ നിന്നു നോക്കുമ്പോള്‍ തബലകള്‍ കൂട്ടിയിട്ടതു പോലെ.രണ്ടു രണ്ടര അടി വ്യാസമുള്ളവ പിന്നെ
പല തരം കള്ളിമുള്ളുകള്ലുടെ ഒരു ദ്റശ്യ പ്രപഞ്ചം.കള്ളി മുള്ളുകള്‍ക്കു ഇത്തരം വര്‍ണപ്പൂക്കളുണ്ടു` എന്നതു പുതിയ അറിവായിരുന്നു.നമ്മുടെ കറ്റാര്‍വാഴപ്പോളകളെ
പോലുള്ള പല ഇനം അഗാവെ ചെടികള്‍.ഇവക്കും നിറയെ പൂക്കളുണ്ട്`ഇതില്‍ ഒരിനം നീല അഗാവെ ചെടികളില്‍ നിന്നും വാറ്റിയെടുക്കുന്ന “റ്റെക്വിലാ” എന്ന ഒരു
പാനീയമാണു ‘മാര്‍ഗരീറ്റ‘ എന്ന പ്രസിദ്ധമായ കോക്ക്ടെയിലിന്റെ പ്രധാന ഘടകം.ഒരു റ്റെക്വില കഴിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നു കൂടെ,രണ്ടു കൂടെ എന്നു അറി
യാതെ പാടിപ്പോകും എന്നാണു ഒരു അനുഭവജ്ഞന്‍ പറഞ്ഞതു.ഇതു ഒരു മെക്സിക്കന്‍ കോക്റ്റെയിലാണു്.‘കൊന്നയുടെ പൂക്കളെ ഓര്‍മ്മിപ്പിക്കുന്ന നിറയെ മഞ്ഞപ്പൂക്ക
ളുള്ള പലൊവെര്‍ദാ യെന്നമറ്റൊരു മരം കണ്ടു്.തടിക്കു പച്ച നിറമാണു്.നാട്ടില്‍ വളരുന്ന നിരവധി പൂച്ചെടികള്‍ വേലിപ്പരുത്തി,രാജാമല്ലി തുടങ്ങി അങ്ങനെ പൂത്തു മറി
റുടെ ശില്‍പ്പങ്ങള്‍ ചാരുതയോടെ നില കൊള്ളുന്നു.പ്രസിദ്ധ അമേരിന്ത്യന്‍ വംശജനായ ശില്‍പ്പിയാണു ഹോസര്‍.പ്രാക്തന ഇന്ത്യന്‍ ഗോത്ര സംസ്കാരതിന്റെ ശക്തിയും
സമകാലീന അമേരിക്കന്‍ ശില്‍പ്പകലയുടെ ഭംഗിയും ഒന്നിക്കുന്ന മാസ്മരികതയാണു ഹോസറിന്റെ സ്രഷ്ടികള്‍ നല്‍കുന്ന അനുഭവം.ഇറങ്ങിപ്പോരുമ്പോള്‍ പറയാന്‍ തോന്നി
യതു മരുഭൂമി ഒരു മലര്‍വാടി എന്നാണു്.
‘
2010, ജൂൺ 6, ഞായറാഴ്‌ച
കിണ്ണം നിറക്കല്‍
കിണ്ണം നിറക്കല്‍
******************
“ഈ ജെങ്കിസ്ഖാന്‍ എന്നു വച്ചാല്‍ ആരാ മാഷേ,ഷാരൂഖ് ഖാന്റെ ചേട്ടനായിട്ടു വരുമോ?”
‘ഹോ! ചരിത്ര പോത മില്ലാത്ത വഹകളു്’
എന്നല്ലാതെ പിന്നെന്തു പറയാന്‍.
പണ്ടു സ്കൂളില്‍ പഠിച്ചതു ഓര്‍ക്കുന്നുണ്ടു്.
മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍,ലോകജേതാവു്,മികച്ച പടയാളി അങ്ങനെ എന്തെല്ലാം.
ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം
ആ മാന്യദേഹത്തിന്റെ(അത്രക്കു മാന്യനാണോ എന്നെനിക്കു അറിയില്ല) പേരിലുള്ള ഒരു റസ്റ്റാറന്റില്‍-ജെങ്കിസ് ഗ്രില്ലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണു.ടെമ്പി
മാര്‍ക്കറ്റ് പ്ലേസ്സില്‍ ഹാര്‍കിന്‍ തീയേറ്ററിനടുത്താണിതു്. തീയേറ്ററില്‍ കേറി, ജാക് ഗൈലന്‍ ഹാളും,എമ്മാ അറ്റെര്‍ട്ടനും ചാടിക്കളിക്കുന്ന Prince of Persia-The sands of
time എന്ന സിനിമയും കണ്ടിട്ടാണു അവിടെ എത്തിയതു.തീയേറ്ററിനകത്തും ഭക്ഷണം ഒരു ഹരാണേ!.ബക്കറ്റിന്റെ അത്രേം വലിപ്പമുള്ള പേപ്പര്‍ കപ്പിനകത്താണു പോ
പ്കോണുംവാങ്ങി ജനം അകത്തു കയറുന്നതു.ആഹാരം കഴിക്കാനാണോ തീയേറ്ററില്‍ വരുന്നതു എന്നു പോലും തോന്നിപ്പോകും. “ജെങ്കിസ്ഖാന്റെ വിജയ രഹസ്യത്തി
നു പിന്നിലെന്താണു?ചിലര്‍ പറയുന്നു അദ്ദേഹം ധീരനായ യോദ്ധാവായിരുന്നു.മറ്റു ചിലര്‍ പറയുന്നു അദ്ധേഹം തന്ത്രശാലിയായനേതാവായിരുന്നു എന്നൊക്കെ.പക്ഷേ
ഞങ്ങള്‍ പറയുന്നു കാരണം അതൊന്നുമല്ല.അദ്ദേഹത്തിന്റെ പടയാളികള്‍ നല്ല ഭക്ഷണം കഴിച്ചിരുന്നു,അതും നല്ല രീതിയില്‍.അതു ഞങ്ങള്‍ നിങ്ങള്‍ക്കും നല്‍കുന്നു”
ഇതാണു കൌണ്ടറിനു പിന്നില്‍ എഴുതി വച്ചിരിക്കുന്നതു.പോരെ കൊണ്ടുപിടിച്ച സര്‍റ്റിഫിക്കറ്റു്.കൌണ്ടറില്‍ ഒരു സമയത്തു ഒരാളെ നില്‍ക്കാന്‍ പാടുള്ളൂ.അതു പിന്നെ
എവിടെ ആയാലും,ബാങ്കിലായലും,പോസ്റ്റോഫീസ്സിലായാലും അമേരിക്കന്‍ മൂരാച്ചികള്‍ക്കു നമ്മുടെ ആള്‍ക്കാരെ പോലെ കൌണ്ടറില്‍ കിടന്നു തള്ളാന്‍ അറിഞ്ഞുകൂടാ.
കഷ്ടം!.ഒരാളു കൌണ്ടറില്‍ ഉണ്ടെങ്കില്‍ മൂന്നടി പിറകിലേ നില്‍ക്കുകയുള്ളൂ.ഒടുവില്‍ ഞങ്ങളുടെ ടേണ്‍ എത്തിയപ്പോള്‍ അരനിക്കറിട്ട ഒരു സുന്ദരി കൈയിലേക്കു ഓരോ
കിണ്ണം (സ്റ്റീലിന്റെ) തന്നിട്ടു ഒന്നു പുഞ്ചിരിച്ചു.അടുത്ത കൌണ്ടര്‍ ചൂണ്ടികാണിച്ചു.ഒരു ചീട്ടും തന്നു.അതില്‍ അഞ്ചു സ്റ്റെപ്പു`എഴുതിയിട്ടുണ്ട്.ആദ്യം കാര്‍ബൊഹൈഡ്രേറ്റ്
പിന്നെ പ്രോട്ടീന്‍സ്,പിന്നെ പച്ചക്കറികള്‍പിന്നെ മസാലകള്‍ അങ്ങനെ.കൌണ്ടറില്‍ പാകം ചെയ്യാത്ത,ചെറിയ കഷണങ്ങളാക്കിയ ഇറച്ചി,മീന്‍,പോര്‍ക്കു്,ഞണ്ടിറച്ചി,പച്ചക്കറി
കള്‍,പയറു വര്‍ഗ്ഗങ്ങള്‍,അവശ്യം വേണ്ട സോസ്സുകള്‍,മുളകുപൊടികള്‍,മസ്സാലകള്‍ എല്ലാം നിരത്തി വയ്ച്ചിട്ടുണ്ട്`പിന്നെ പല തരത്തിലുള്ള ചോറുകള്‍.നമുക്കു ആവശ്യത്തി
നുള്ളവ യെല്ലാം കിണ്ണത്തില്‍ നിറയ്ക്കുക.കിണ്ണം നിറയ്ക്കുന്നതുനിങ്ങളുടെ കഴിവു്.നിറച്ചെടുക്കാം,കുറച്ചെടുക്കാം,കുമിച്ചെടുക്കാം,കുഴിച്ചെടുക്കാം.ഇഷടം പോലെ.അതു
പാചകക്കാരെഏല്‍പ്പിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു’പതിനഞ്ചു മിനിറ്റിനകം ഭക്ഷണം ഗ്രില്ലു ചെയ്തു റെഡിയായി മുന്നിലെത്തും.അല്പം മംഗോ മര്‍റ്റിനിയും കൂടിയാല്‍ കുശാ
ലായി.നമ്മുടെ “വല്ലം നിറയ്ക്കല്‍” പോലെ ഒരു ‘കിണ്ണം നിറയ്ക്കല്‍’.ഈ കിണ്ണത്തിനു പിറകില്‍ പല സത്യങ്ങളും,തത്വങ്ങളും ഒളിഞ്ഞിരുപ്പുണ്ട് കേട്ടോ.ജെങ്കിസ്ഖാന്റെ
പോരാളികള്‍ പടനിലത്തു തങ്ങളുടെ പരിചകളില്‍ തന്നെ ഭക്ഷണസാധനങ്ങള്‍ തീയില്‍ ചുട്ടെടെത്തു കഴിക്കുമായിരുന്നുവത്രെ.അതിന്റെ ഓര്‍മ്മ പുതുക്കലാവം.
വലിയ ഒരു സത്യം കൂടിയുണ്ട്.ഒരു പൌരസ്ത്യ തത്വം."Asiatic Bowl"വേണമെങ്കില്‍ ‘പൌരസ്ത്യപാത്രം’എന്നു പറയാം.
ബുദ്ധമത തത്വം കൂടി ഇതിലൊളിഞ്ഞിരുപ്പുണ്ടാവാം.ഒരു ഭിക്ഷാപാത്രം.അതില്‍,ജീവിതത്തില്‍ നമുക്കു ആവശ്യമുള്ളതു മാത്രം എടുക്കുക.ജീവിതം തന്നെ ഒരു ഭിക്ഷാ
പാത്രമാക്കി മാറ്റുക.അല്ലേ.ഇതൊരു പ്രത്യേക ഭക്ഷണാനുഭവമായിരുന്നു.ഒരര്‍ഥത്തില്‍ ഒരു Interactive രീതിയിലുള്ള ഭക്ഷണ ക്രമം.കുറ്റവും,കുറവും പറയാനാവില്ല.
കാരണംഎല്ലം തിരഞ്ഞെടുക്കുന്നതു നമ്മള്‍ തന്നെയാണല്ലോ.മഹാജീവിതം പോലെ തന്നെ.വിവിധ തരത്തിലുള്ള ഭക്ഷണ കിണ്ണങ്ങള്‍ ഉണ്ടാക്കുന്ന രീതികള്‍ അവിടെ
കാണിച്ചിട്ടുണ്ട്.അതിലൊന്നു ‘ബൌദ്ധന്റെ കിണ്ണം’ ആണു.അതിന്റെ ഉള്ളടക്കം-പുഴുങ്ങിയ ചോറു്‍,ബീന്‍സ്,വെള്ളരിക്ക,തേന്‍,മഞ്ഞക്കറിസോസ് പിന്നെ ടോഫു(സോയയില്‍
നിന്നുണ്ടാക്കുന്നതു) ഇവയാണ്.
ഭക്ഷണം ഒരു ആഘോഷമാക്കി,ലഹരിയാക്കി മാറ്റുന്നവരാണു അമെരിക്കകാര്‍.wine,dine and dance എന്നു കേട്ടിട്ടുണ്ടാവുമല്ലോ.സമ്മര്‍ ആയി കഴിഞ്ഞാല്‍,പൂള്‍
പാര്‍ട്ടി,ബാര്‍ബിക്യു പാര്‍ട്ടി(ച്ചാല്‍ ചുട്ടു തിന്നുക അത്റ തന്നെ) എന്നു വേണ്ടാ.പണ്ടൊക്കെ നമുക്കു ഒരു ധാരണ ഉണ്ടായിരുന്നു ഇവന്മാരൊക്കെ തിന്നുന്നത് സാന്‍ഡ്വിച്ചും
,ഹോട്ട്ഡോഗും,ഹാംബെര്‍ഗറും മാത്രമാണെന്നു.ലോകത്തിന്റെ ഏതു കോണിലെയും ഭക്ഷണം ഇവിടെ ലഭ്യമാണു്.മെക്സികോയിലെ ബറീറ്റോ,ലെബനണിലെ ഫെലാഫെല്‍,
മെഡിറ്റെറേനിയനിലെ കുബിദെ കെബാബ്,ഇസ്രായലിലെ ബെയ്ഗല്‍,(ഐന്‍സ്റ്റീന്‍ ഇവിടെ ബെയ്ഗല്‍ വില്‍പ്പനക്കാരനാണ്)തായിലാന്‍ഡിലെ ടോം യൊം സൂപ്പ്,വിയറ്റ്നാമിലെ
സ്റ്റീമ്ഡ് റൈസ്,ഇങ്ലിഷ്മഫിന്‍സ്,ചൈനീസ്സ് നൂഡിത്സ്(കളിപ്പീരു സാധനമല്ല നാട്ടിലെപ്പോലെ),അമെരിക്കന്‍ സ്റ്റേക്ക്,എതിയൊപിയന്‍ ഇഞ്ചീറ(അതു നമ്മുടെ ഗോതമ്പുദോശ)ഇന്‍ഡ്യന്‍
ദോശ,സാമ്പാര്‍,മുഗലായ് ചിക്കെന്‍. ഇറ്റാലിയന്‍ പിസ്സാ/ അങ്ങനെ ഒറിജിനല്‍ അന്തര്‍ദ്ദേശീയ കുശിനി.ഇതെല്ലാം അകത്താക്കാന്‍ ഇഷ്ടം പോലെ വൈനും,ബീറും,സ്പിരിറ്റും
വേണമെങ്കില്‍ സാദാ വെള്ളവും.അപ്പോഴാണു ഒരുത്തന്‍ പറയുന്നതു ന്യുയോര്‍കില്‍ ഒരു റസ്റ്റൊറന്റില്‍ ചെന്നാല്‍ ഏതു എയര്‍ലൈനിന്റെ ഭക്ഷണവും കിട്ടുമത്രേ!എമിറേറ്റ്സ്
എങ്കില്‍ അതു്എയറിന്‍ഡ്യ എങ്കില്‍ അതു്.കെ.എല്‍.എം എങ്കില്‍ അതു.വിമാനത്തിനകത്തു വിളമ്പുന്ന ആഹാരം അതു പോലെ അവിടെ കിട്ടുമത്രേ!പോരേ പൂരം!!!
എന്നും കുന്നും ഭക്ഷ്യമേള തന്നെന്നേ.അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ പ്രമാണം
*******************
2010, ജൂൺ 2, ബുധനാഴ്‌ച
ആരോഗ്യരംഗം
ആരോഗ്യരംഗം-വാര്‍ത്തകള്‍ ചുരുക്കത്തില്‍
*********
മെഡിക്കല്‍ബന്തു്
*
ഡോക്ടര്‍ രോഗിയുടെ പഴ്സ് തപ്പി
രോഗി ഡോക്ടറുടെ മുഖത്തു തുപ്പി
ദാ!പിടിച്ചോ നാളെ മെഡിക്കല്‍ബന്തു്
ജനത്തിനു എന്തായാലാര്‍ക്കെന്തു`!
മുദ്രാ വാക്യം
*
ഇതു സൂചന,സൂചന മാത്രം
സൂചന കണ്ടു പഠിച്ചില്ലെങ്കില്‍
ഹ്രദയം ഞങ്ങള്‍ സ്തംഭിപ്പിക്കും
ഹ്രദയം ഞങ്ങള്‍ സ്തംഭിപ്പിക്കും
മന്ത്രി
*
ഡോക്ടര്‍-മന്ത്രീ! ഈ രോഗി എന്നെ നുള്ളി
രോഗി- മന്ത്രീ!ഈ ഡോക്ടര്‍ എന്നെ തല്ലി
മന്ത്രി- ച്ഛീ! മിണ്ടാതിരി അസത്തുക്കളെ!
അതിനൊക്കെയല്ലെ ഞാനിവിടെ
അനാസ്ഥ
*
രോഗിയുടെ മരണം
ഡോക്ടരുടെ അനാസ്ഥ
മരണം!.വാ
നമുക്കു അടിച്ചു പൊളിക്കാം
ആസ്പത്രി
**************
കൌതുക വാര്‍ത്തകള്‍
*******
ഹ്രദയമിടിപ്പു്
*
ബെഡ്ഡില്‍ രോഗിയുടെ
നാഡി പരിശോധിച്ചു്
യുവഡോക്ടര്‍”ഹൊ!എന്തൊരു ടാക്കികാര്‍ഡിയ“
നഴ്സ് ചിണുങ്ങി”ഹൊ! കൈ വിടൂന്നേ”
“പക്ഷേ എന്നെ കൈ വിടല്ലേ“
സ്റ്റെതസ്കോപ്പു്
*
സ്റ്റെതസ്കോപ്പു് നെഞ്ഞോടു ചേര്‍ത്ത
ഡോക്ടര്‍ രോഗിയോടു
തനിക്കു ഹ്രദയമില്ല ഹേ!!
കുഴലിന്റെ അങ്ങേ അറ്റം
ചെവിയിലുമല്ല ഹേ!! - രോഗി
വ്യത്യാസം
*
വ്യാജഡോക്ടര്‍- നമ്മളെ കൊല്ലും
ഒറിജിനല്‍- നമ്മെ മരിക്കാന്‍ സഹായിക്കും
**********
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)